‘ഛോട്ടാ ഭീം’ നിരോധിക്കണമെന്ന്

ChhotaBheemകുട്ടികളുടെ പ്രിയ കാര്‍ട്ടൂണ്‍ പരമ്പരകളില്‍ ഒന്നായ ‘ഛോട്ടാ ഭീം’ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഓണ്‍ലൈന്‍ പരാതി. കാര്‍ട്ടൂണ്‍ കഥാപാത്രം കുട്ടികളുടെ വ്യക്തിത്വ വികാസത്തെ പ്രതികൂലമായി ബാധിക്കുന്നു എന്ന് ആരോപിച്ചാണ് പരാതി. സുശന്ത സീല്‍ സുശന്ത സീല്‍ എന്നയാളാണ് പരാതിയുമായി രംഗത്തെത്തിയത്. കുട്ടികളില്‍ അക്രമ മനോഭാവവും മോശം ചിന്താഗതിയും ഉണ്ടാക്കുവാന്‍ കാര്‍ട്ടൂണ്‍ കാരണമാകുമെന്നും പരാതിയില്‍ പറയുന്നു. കുട്ടികള്‍ക്കിടയില്‍ കഴിവുകളെ വികസിപ്പാക്കാനുള്ള യാതൊന്നും കാര്‍ട്ടൂണ്‍ സൃഷ്ടിക്കുന്നില്ല. നിരവധി കുട്ടികള്‍ ഈ കാര്‍ട്ടൂണില്‍ ആസക്തരായിട്ടുണ്ട്. ഇത് ഭാവി തലമുറയുടെ കഴിവുകളെ വിനാശകരമായി ബാധിക്കുമെന്നും പരാതിയില്‍ പറയുന്നു. 2008ല്‍ പോഗോ ചാനലിലൂടെയാണ് ഛോട്ടാ ഭീം കാര്‍ട്ടൂണ്‍ പരമ്പര സംപ്രേക്ഷണമാരംഭിച്ചത്.