ലഫ്റ്റന്റ് ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ് ചുമതലയേറ്റു

പുതിയ കരസേനാ മേധാവിയായി ലഫ്റ്റന്റ് ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ് ചുമതലയേറ്റു. ബിക്രംസിംഗ് വിരമിക്കുന്നതിനെ തുടര്‍ന്നാണ് സുഹാഗ് സ്ഥാനമേല്‍ക്കുന്നത്. 30 മാസം കരസേന മേധാവി സ്ഥാനത്ത് സുഹാഗ് തുടരും.  രാജ്യത്തെ 26-ാംമത് കരസേനാ മേധാവിയായാണ് ലഫ്റ്റന്റ് ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ് ചുമതല്‍ക്കുന്നത്. കഴിഞ്ഞ മേയില്‍ തന്നെ സുഹാഗിനെ പുതിയ കരസേനാ മേധാവിയായി നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു.എന്നാല്‍ സുഹാഗിന്റെ നിയമനത്തെ ചോദ്യം ചെയ്ത് ലഫ്. ജനറല്‍ രവി ദസ്താനയും മുന്‍ കരസേനാ മേധാവി ജനറല്‍ വി.കെ സിങും തിടുക്കത്തിലുളള നിയമനത്തെ എതിര്‍ത്ത് ബി.ജെ.പിയും രംഗത്ത് വന്നത് വിവാദത്തിന് വഴി തെളിയിച്ചിരുന്നു. 1970 ല്‍ ദേശീയ ഡിഫന്‍സ് അക്കാദമിയില്‍ പ്രവേശനം നേടിയ സുഹാഗ് 1987 ല്‍ ശ്രീലങ്കയില്‍ നടത്തിയ ഓപ്പറേഷന്‍ പവനില്‍ കമ്പനി കമാന്‍ഡറായും സേവനം അനുഷ്ഠിച്ചിരുന്നു