റിമ കല്ലിങ്കലിന്റെ മാമാങ്കം

നടി റിമ കല്ലിങ്കലിന്റെ നൃത്ത വിദ്യാലയം മാമാങ്കത്തിന്റെ ഉദ്ഘാടനം കൊച്ചിയില്‍ നടന്നു. നടി മഞ്ജു വാര്യരാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. റിമയുടെ പുതിയ സംരംഭത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നതായി നടി മഞ്ജു വാര്യര്‍ പറഞ്ഞു.
ഉദ്ഘാടനത്തോടനുബന്ധിച്ച് മഞ്ജുവും റിമയും നൃത്തച്ചുവടുകള്‍ വെയ്ക്കാനും മറന്നില്ല. ഭരതനാട്യം, കുച്ചിപ്പുടി, ബ്രസീലിയന്‍ മാര്‍ഷല്‍ ആര്‍ട്, പുനര്‍ജനി തുടങ്ങിയ ഇനങ്ങളാണ് മാമാങ്കത്തില്‍ പരിശീലിപ്പിക്കുന്നത്. മാമാങ്കം ഒരു ചെറിയ തുടക്കം മാത്രമാണെന്ന് റിമ കല്ലിങ്കല്‍ പറഞ്ഞു.